തിരുവനന്തപുരം: കുന്നത്തുകാലിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. നെയ്യാറ്റിൻകര കുന്നത്തുകാലിൽ പരശുവയ്ക്കൽ സ്വദേശിയായ വിൻസെന്റ് ആണ് മരിച്ചത്.
- പരശുവയ്ക്കൽ സ്വദേശി അജേഷ്, ആടുമൻകാവ് സ്വദേശി ദാസയ്യൻ എന്നിവർക്ക് പരിക്കേറ്റു.
- കുന്നത്തുകാലിലെ സ്വകാര്യ പുരയിടത്തിൽ ജോലിചെയ്തുകൊണ്ടിരിക്കെയാണ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റത്.
- ഗുരുതരമായി പരിക്കേറ്റവരെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
🌧️ സംസ്ഥാനത്ത് 5 ദിവസം ശക്തമായ മഴ
അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ORANGE ALERT വ്യാഴാഴ്ച (നാളെ): പത്തനംതിട്ട, കോട്ടയം, ഇടുക്കി
YELLOW ALERT വ്യാഴാഴ്ച: തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്
YELLOW ALERT ഞായറാഴ്ച: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
YELLOW ALERT തിങ്കളാഴ്ച: പത്തനംതിട്ട, ഇടുക്കി, മലപ്പുറം


