കോട്ടയം: ഓട്ടോ-ടാക്സി നിരക്കുകൾ പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 11ന് അർധരാത്രി മുതൽ 24 മണിക്കൂർ സംസ്ഥാനവ്യാപക പണിമുടക്ക് നടത്തുമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ പ്രഖ്യാപിച്ചു.
സംയുക്ത സമരസമിതി ഭാരവാഹികൾ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് സമരപ്രഖ്യാപനം നടത്തിയത്.
ഓട്ടോയുടെ മിനിമം നിരക്ക് 30 രൂപയിൽനിന്ന് 50 രൂപയായി ഉയർത്തണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം.
നാലുവർഷം മുമ്പാണ് അവസാനമായി ഓട്ടോ-ടാക്സി നിരക്കുകൾ വർധിപ്പിച്ചത്. അതിനുശേഷം 16 തവണ ഇന്ധനവില വർധിച്ചതായി തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടി.
ഇൻഷുറൻസ് പ്രീമിയം, നികുതി, വാഹനങ്ങളുടെ പരിശോധനാ ഫീസ് എന്നിവയും വൻതോതിൽ ഉയർന്നിട്ടുണ്ടെന്നും സംഘടനകൾ പറഞ്ഞു.
പഴയ നിരക്കിൽ ഇനി വാഹനം ഓടിച്ച് ജീവിക്കാൻ കഴിയില്ലെന്നാണ് തൊഴിലാളികളുടെ വാദം. നിരക്ക് പുതുക്കി നിശ്ചയിക്കാത്തതിനെ തുടർന്നാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്നും സമരസമിതി വ്യക്തമാക്കി.
പണിമുടക്ക് ദിവസം യാത്രക്കാർ ബുദ്ധിമുട്ട് നേരിടാൻ സാധ്യതയുണ്ട്. അത്യാവശ്യ യാത്രകൾ ഉള്ളവർ മുൻകൂട്ടി ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്ന് സമരസമിതി അറിയിച്ചു.
---------------------------------------------------------------------------------------
Kottayam: The Joint Trade Union has announced a 24-hour statewide auto-taxi strike from midnight on November 11, demanding revision of auto-taxi fares.
The strike call was announced by leaders of the Joint Strike Committee at a press conference.
The main demand is to increase the minimum auto fare from Rs 30 to Rs 50.
Auto-taxi fares were last revised four years ago. Since then, fuel prices have increased 16 times, the unions pointed out.
Insurance premium, taxes, and vehicle inspection fees have also increased sharply, the organisations said.
The workers argue that it is no longer possible to survive by running vehicles at the old rates. The strike is being held as the government has not revised the fares despite repeated demands, the committee said.
Passengers are likely to face difficulties on the strike day. Those with urgent travel plans have been advised to arrange alternative transport in advance.


