വാഴൂർ: വാഴൂർ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന് സമീപം നിർമ്മാണം പൂർത്തീകരിച്ച ബസ് കാത്തിരിപ്പു കേന്ദ്രം ഇന്ന് പൊതുജനങ്ങൾക്കായി ഗവൺമെൻറ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് തുറന്നു കൊടുത്തു. വാഴൂർ പഞ്ചായത്തിലെ പ്രധാന വഴിയായ കൊടുങ്ങൂർ - ചാമംപതാൽ മണിമല റൂട്ടിൽ ബ്ലോക്ക് പടി ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം നാട്ടുകാർ നിരവധി തവണ ഉന്നയിച്ചിരുന്നു.
എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 2,60,000 രൂപ ഉപയോഗിച്ച് നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം യാത്രക്കാർക്ക് ആശ്വാസകരമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ മണി , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജ്ഞിനി ബേബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം ജോൺ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ ,ബ്ലോക്ക് സെക്രട്ടറി പി എൻ സുജിത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർ തോമസ് വെട്ടുവേലി തുടങ്ങി ജനപ്രതിനിധികളും പ്രവർത്തകരും സന്നിഹിതരായിരുന്നു .

