സൗദി 2-1ന് മുന്നിലെത്തിയപ്പോൾ ഡിഫൻഡർ മെസിയുടെ പുറകിൽ അടിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. അർജന്‍റീന സൂപ്പർതാരം ലയണൽ മെസിയുടെ പിന്നിൽ അടിച്ച്, സൗദി അറേബ്യ ഡിഫൻഡർ അലി അൽ ബുലൈഹിയുടെ ആക്രോശം. മത്സരത്തിൽ സൗദി 2-1ന് മുന്നിലെത്തിയതിന് പിന്നാലെയാണ് 'നീ ജയിക്കാൻ പോകുന്നില്ലെന്ന്'- ബുലൈഹി മെസിയോട് പറഞ്ഞത്.ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിയാണ് കഴിഞ്ഞ ദിവസം സൗദി അറേബ്യ സൃഷ്ടിച്ചത്. വെറും 10 മിനിറ്റിനുള്ളിൽ മെസ്സി പെനാൽറ്റി സ്പോട്ടിൽ നിന്ന് അർജന്റീനയെ മുന്നിലെത്തിക്കുകയും അനായാസ വിജയം നേടുമെന്ന് തോന്നിപ്പിക്കുകയും ചെയ്തു.
| Group56 |


