ലോകകപ്പ് ഫൈനലിന് മുൻപ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ പാസ് ബുക്ക് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാവുകയാണ്. അർജന്റീനിയൻ പതാകയുടെ നിറത്തോടുള്ള സാമ്യമാണ് എസ്ബിഐയുടെ പാസ് ബുക്കിനെ ട്രെൻഡിങ്ങിലേക്ക് എത്തിച്ചത്.അർജന്റീനിയൻ റിപ്പബ്ലിക്കിന്റെ ദേശീയ പതാകയോട് സാമ്യമുള്ളതാണ് എസ്ബിഐയുടെ പാസ് ബുക്കിന്റെ നിറം.
ഇളം നീലയും വെള്ളയും നിറങ്ങളിലുള്ളതാണ് പാസ് ബുക്ക്. ലയണൽ മെസ്സിയുടെ ഇന്ത്യൻ ആരാധകരാണ് എസ്ബിഐ പാസ്‌ബുക്ക് ഫോട്ടോകൾ പോസ്റ്റ് ചെയ്‌തത്.
| Group56 |


