36 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് അർജന്റീന ഉയർത്തുമ്പോള്‍ ഇനി ആ ജേഴ്സിയിൽ ലോകകപ്പുകളിൽ കളിക്കാൻ മെസിയെന്ന മാന്ത്രികൻ ഉണ്ടാകില്ല. അടുത്ത ലോകകപ്പില്‍ ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു. എന്നാൽ അന്തരാഷ്ട്ര മത്സരങ്ങളിൽ താരം ഉണ്ടാകുമോ എന്ന ആശങ്കകൾ നിറഞ്ഞുനിന്നരുന്നെങ്കിലും അതിനും വിരമാമിട്ടിരിക്കുകയാണ് മെസി.
അന്തരാഷ്ട്രമത്സരങ്ങളിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നില്ലെന്നും ലോകജേതാക്കളുടെ ജേഴ്സിയിൽ തുടരണമെന്നും ലയണൽ മെസി വ്യക്തമാക്കി. വര്‍ഷങ്ങളായി മുന്നില്‍ കണ്ട സ്വപ്നമാണിതെന്നും വിശ്വസിക്കാനാകുന്നില്ലെന്നും മെസി പറഞ്ഞു. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് വരെ നീണ്ട ഫൈനലിൽ ഫ്രാൻസിനെ 4-2നാണ് അര്‍ജൻറീന തകർത്തത്.
| Group56 |


