ലയണൽ മെസിയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഫൈനലിലെ ഹാട്രിക്ക് തിളക്കം ഉൾപ്പടെ എട്ട് ഗോളുകളുമായി എംബാപ്പെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. 7 ഗോളുകളുമായി മെസി രണ്ടാമതായി.ഫൈനലിന് ഇറങ്ങുന്നതിന് മുമ്പ് എംബാപ്പെയും മെസിയും അഞ്ച് ഗോളുകൾ വീതമാണ് നേടിയിരുന്നത്. ഫൈനലിൽ ആദ്യ ഗോൾ പെനാൽറ്റിയിലൂടെ നേടി മെസി മുന്നിലെത്തി.
എന്നാൽ രണ്ടാം പകുതിയിൽ രണ്ടു മിനിട്ടിനിടെ രണ്ട് ഗോളടിച്ച് എംബാപ്പെ മെസിയെ മറികടന്ന് മുന്നിലെത്തി. ഈ സമയം എംബാപ്പെ ഏഴ് ഗോളും മെസി ആറു ഗോളുമാണ് നേടിയത്.ഗോൾഡൻ ബൂട്ട് നേടുന്നവർ 6 ഗോളിന് മുകളിൽ സ്കോർ ചെയ്യുന്നത് 2002 നു ശേഷം ഇതാദ്യമായാണ്. ജപ്പാനിലും കൊറിയയിലുമായി നടന്ന 2002 ലോകകപ്പിൽ ഗോൾഡൻ ബൂട്ട് ലഭിച്ചത് ബ്രസീലിന്‍റെ റൊണാൾഡോയ്ക്കായിരുന്നു. അന്ന് റൊണാൾഡോ അടിച്ചുകൂട്ടിയതും എട്ട് ഗോളുകളായിരുന്നു.
| Group56 |


