കോട്ടയം പാമ്പാടിയിൽ ജൂവലറിയിൽ കവർച്ച നടന്ന സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്. പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നിർദ്ദേശപ്രകാരം കോട്ടയം ജില്ലാ പോലീസ് ഓഫീസിലെ എസ് ഐ രാജേഷ് മണിമലയാണ് രേഖചിത്രം തയ്യാറാക്കിയത്. മാല വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവാണ് കഴിഞ്ഞ ദിവസം സ്വർണം കവർന്നത്.
ഇത് പാമ്പാടി പോലീസ് സ്റ്റേഷൻ Cr.1801/22u/s451,380IPC കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖചിത്രമാണ്. എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
Inspector SHO-9497987079
SubInspector 9497980340
Policestation 04812505322
| Group56 |



