വാഴൂർ: വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വാഴൂർ ഗ്രാമപഞ്ചായത്ത് സ്വാശ്രയ കാർഷിക വിപണിയുമായി ചേർന്ന് നടപ്പിലാക്കുന്ന ഭക്ഷ്യ സംസ്കരണം യൂണിറ്റിന്റെ ഔപചാരികമായ ഉദ്ഘാടനം 27- 12- 2022 ചൊവ്വാഴ്ച വൈകുന്നേരം 4:00 മണിക്ക് ദേവസ്വം പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് കെ മണി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചീഫ് ഡോക്ടർ എൻ ജയരാജ് മുഖ്യപ്രഭാഷണം നടത്തും.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടേയും വാഴൂർ സ്വാശ്രയ കാർഷിക വിപണിയുടെയും കൃഷി വകുപ്പിൻറെയും കൂട്ടായ പരിശ്രമത്തിനൊടുവിൽ കപ്പ ,ഏത്തക്കാ ,ചക്ക പച്ചക്കറികൾ എന്നിവയിൽ നിന്നും നിരവധി മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വാഴൂർ ഫുഡ് പ്രോഡക്ട് എന്നപേരിൽ വിപണിയിൽ അവതരിപ്പിക്കുന്നതിനുള്ള ശ്രമമാണ് ഈ പദ്ധതി.
| Group56 |


