വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 23 മുതൽ 29 വരെ സംഘടിപ്പിക്കുന്ന നക്ഷത്ര ജലോത്സവ പരിപാടിയുടെ ഉദ്ഘാടനം ബഹു.ഗവ.ചീഫ്.വിപ്പ് ഡോ.എന്‍.ജയരാജ് നിര്‍വ്വഹിച്ചു. കുട്ടവഞ്ചി യാത്രയും,വഞ്ചി യാത്രയും,പുതിയതായി കയാക്കിങ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.ഇനി ഒരാഴ്ച ഉത്സവത്തിൻറെ നാളുകളാണ്, വാഴൂർ പഞ്ചായത്ത് പൊത്തൻ പ്ലാക്കൽ മൂലയിൽ തടയണയിൽ നടത്തുന്ന നക്ഷത്ര ജലോത്സവം വാഴൂരിൻറെ ഉത്സവം ആയി മാറുകയാണ്. 50 രൂപയാണ് പ്രവേശന ഫീസ്.
| Group56 |


