കുറിച്ചി: 169 മത് ആംഗ്ലിക്കൻ ജനറൽ കൺവെൻഷൻ ജനുവരി 15 തീയതി മുതൽ തുടക്കം.ക്രിസ്തീയ പരിവർത്തനത്തിൻറെ 169 മത് വർഷം ആചരിച്ചു കൊണ്ട് ആഗ്ലിക്കൻ അതിഭദ്രാസന ജനറൽ കൺവൻഷൻ ജനുവരി 15 ഞായർ മുതൽ 20 വെള്ളിവരെ കുറിച്ചി വി ജെ എസ് ഹാളിൽ നടത്തുന്ന നടക്കും.ആംഗ്ലിക്കൻ മെത്രപൊലീത്ത ഡോ. സ്റ്റീഫൻ വട്ടപ്പാറ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.ആർച്ച്ബിഷപ്പുമാരായ സുഖ്ദേവ് സിംഗ് (പഞ്ചാബ് )ഡോ. വിജയ് രാജു (വിജയവാഡ) ഡോ. ജോൺ സത്യകുമാർ( ചെന്നൈ) ഡോ. പി എം ഗ്ലാഡ്സൺ (ആവഡി) ഡോ. റെയിൻ ഗാർഡ് ചന്ദ്രശേഖർ( കോയമ്പത്തൂർ )ഡോ.മോസസ് ആശിർവാദം( സെക്കന്തരാബാദ്)
ഡോ. എൻ ജോഷ്വ ഗജേന്ദ്രൻ (തിരുവണ്ണാമലൈ) ഡോ. ജോസഫ് മോഹൻകുമാർ( ചെന്നൈ) ബിഷപ്പ് ഡോ. ഓസ്റ്റിൻ പോൾ( തിരുവനന്തപുരം) സാമുവൽ മാണിക്യം (തിരുനൽവേലി) ബിഷപ്പ് ഡോ. ടി മരിയരാജ് ( നാഗർകോവിൽ) ഡോ. പി ജോഷ്വാ (മധുര) ഡോ. പത്രോസ് കൊച്ചുതറയിൽ ഡോ.തോമസ് മാവുങ്കൽ ,ഡോ. മാത്യു മുടക്കുള്ളിൽ ഡോ.ജോർജ് ആറ്റിൻകര ,ഡോ. ബാബു ജേക്കബ് എന്നിവർ സുവിശേഷ ദൂത് നൽകും.കൺവൻഷന് മുൻപ് ഉള്ള ഒരുക്ക പ്രാർത്ഥന 12 വ്യാഴം 13 വെള്ളി 14 ശനി ദിവസങ്ങളിൽ കുറിച്ചി അംഗ്ലിക്കൻ കത്തീഡ്രൽ ചർച്ചിൽ രാവിലെ 11:30 മുതൽ 1 മണി വരെ നടത്തപ്പെടും. Evg : സജീവ് ജോർജ് വട്ടപ്പാറ ( ലേ ചാപ്ലിയൻ ATS ( ആംഗ്ലിക്കൻ തിയോളജിക്കൽ സെമിനാരി ) തിരുവല്ല ) നേതൃത്വം നൽകും.
| Group56 |


