സംസ്ഥാനത്ത് വെള്ളക്കരം കുത്തനെ കൂട്ടി.ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയത്.ഏപ്രില്‍ മുതല്‍ പുതിയ നിരക്കിലാകും വാട്ടര്‍ ചാര്‍ജ് ഈടാക്കുക. ഇതുപ്രകാരം 1000 ലിറ്റര്‍ വെള്ളത്ത 10 രൂപ കൂടും. ഗാർഹിക ഉപയോക്താക്കൾ നിലവിൽ 1000 ലീറ്ററിന് 4.41 രൂപയാണ് നൽകുന്നതെങ്കിൽ ഇനി 14.41 രൂപയായി ഉയരും. സ്ലാബ് അനുസരിച്ചാകും നിരക്കിലെ വർധന.
ഒരു മാസം 5000 ലിറ്റർ വെള്ളം ഉപയോഗിക്കുന്ന കുടുംബത്തിന് 50 രൂപയും 20,000 ലീറ്റർ ഉപയോഗിക്കുന്നവർക്ക് 200 രൂപയുമാകും വര്‍ധിക്കുക. നാല് പേരടങ്ങുന്ന ഒരു കുടുംബം മാസം ശരാശരി 15,000–20,000 ലിറ്റർ വെള്ളമാണ് ഉപയോഗിക്കുന്നത്. ഗാർഹിക–ഗാർഹികേതര– വ്യവസായ ഉപയോക്താക്കൾ ഉൾപ്പെടെ എല്ലാ വിഭാഗത്തിനും വാട്ടര്‍ ചാര്‍ജ് വർധനയുണ്ടാകും.
| Group56 |


