കാരി ബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ച് ഹൈക്കോടതി. നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി വിധിച്ചു. പ്ലാസ്റ്റിക് വേസ്റ്റ് ചട്ട പ്രകാരം നിരോധനത്തിന് അധികാരം കേന്ദ്രസര്‍ക്കാരിനാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ ഉത്തരവ് വന്നത്.
കേരളത്തെ പ്രകൃതി സൗഹൃദ സംസ്ഥാനമാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നിരോധന ഉത്തരവ് കൊണ്ടുവന്നത്.കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കൂ.60 ജിഎസ്എമ്മിന് താഴെ കനമുള്ള പ്ലാസ്റ്റിക്ക് കവറുകളുടെ നിരോധനമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
| Group56 |


