പെരുവന്താനം കടുവാപാറയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞു. പതിമൂന്നോളം പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ഫോഴ്‌സ് ക്രൂയിസര്‍ വളവില്‍ നിയന്ത്രണം വിടുകയും ക്രാഷ് ബാരിയര്‍ തകര്‍ത്ത് താഴേക്ക് മറിയുകയുമായിരുന്നു.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
| Group56 |


