കോട്ടയം പാമ്പാടിക്ക് സമീപം ടോറസ് ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണന്ത്യം. ഇന്ന് ഉച്ചയ്ക്ക് 12:30 യോടെ എട്ടാം മൈലിൽ ബൈക്കിൽ മകനോടൊപ്പം സഞ്ചരിച്ച മീനടം വള്ളിമല സ്വദേശിനി ഷൈനി(48)ആണ് മരണപ്പെട്ടത്. ബൈക്കിന് പിറകിൽ അമിതവേഗതയിൽ എത്തിയ ടോറസ് തട്ടി റോഡിൽ വീണ ഷൈനിയുടെ മുകളിലൂടെ ടോറസ് കയറി ഇറങ്ങുകയായിരുന്നു. നാട്ടുകാർ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടത്തെത്തുടർന്ന് പാമ്പാടി പോലീസ് സ്ഥലത്തെത്തി ടോറസ് കസ്റ്റഡിയിലെടുത്തു.
| Group56 |


