വാഴൂർ: വാഴൂർ കൊടുങ്ങൂര് നിന്നും മൂർഖനെ പിടികൂടി. കൊടുങ്ങൂർ പാല റോഡിൽ കീന്താനിക്കൽ രവീന്ദ്രൻറെ വീടിനു സമീപത്തുനിന്നും ആണ് മൂർഖനെ പിടികൂടിയത്.സമീപപ്രദേശങ്ങളിൽ മൂർഖൻ പാമ്പിനെ കണ്ടതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇന്ന് കാനം സ്വദേശിയായ അതുലും സംഘവും അഞ്ചര അടിയോളം നീളമുള്ള മൂർഖനെ പിടികൂടിയത്.
പ്രദേശത്ത് രണ്ടു മൂർഖൻ ഉണ്ടായിരുന്നു എന്നും ഒന്നിനെയാണ് പിടിക്കാൻ സാധിച്ചതെന്നും അതുൽ പറഞ്ഞു.റാന്നിയിൽ നിന്നുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തിയതിനുശേഷം മൂർഖനെ കൈമാറുമെന്ന് അതുൽ പറഞ്ഞു. പാമ്പു പിടുത്തത്തിൽ വനംവകുപ്പിൻറെ പ്രത്യേക പരിശീലനം ലഭിച്ചവരാണ് അതുലും സംഘവും. ഫോൺ നമ്പർ : 7403566281,9961882708.
| Group56 |


