ശബരിമല അരവണയിലെ ഏലക്കയിൽ കീടനാശിനി സാന്നിധ്യമെന്ന് കേന്ദ്ര ഫുഡ് സേഫ്റ്റി അതോരിറ്റി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. അനുവദനീയമായ പരിധിയിൽ കൂടുതൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയെന്നും റിപ്പോർട്ടല്‍ പറയുന്നുണ്ട്. തിരുവനന്തപുരത്തെ ലാബിൽ പരിശോധിച്ചപ്പോഴും കീടനാശിനി സാന്നിധ്യം കണ്ടെത്തിയിരുന്നു.
കണ്ടെത്തിയത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്ത് കുഴപ്പമുണ്ടായാലും ഏലക്ക വിതരണം ചെയ്യുന്ന കരാർ ക്കാരൻ ഉൾപ്പടെ ബാധ്യസ്ഥരായിരിക്കുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു.ഇതിന്റെ അടിസ്ഥാനത്തില്‍ സന്നിധാനത്ത് അരവണ വിതരണം ഹൈക്കോടതി തടഞ്ഞു. നിലവിലുള്ള അരവണപ്പായസം സീല്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.
ശബരിമലയിലെ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഇക്കാര്യം ഉറപ്പുവരുത്തണം. ദേവസ്വം ബോര്‍ഡിന് ഏലക്കയില്ലാതെ അരവണ ഉണ്ടാക്കി വിതരണം ചെയ്യാമെന്നും ഹൈക്കോടതി പറഞ്ഞു.കുമിളനാശിനികള്‍, കളനാശിനികള്‍ തുടങ്ങിയവയാണ് പരിശോധനയില്‍ കൂടുതലായി കണ്ടെത്തിയത്. ഇവ മനുഷ്യശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
| Group56 |


