news update kottayam:കോട്ടയം ജില്ലയ്ക്ക് അഭിമാനിക്കാം- ഡിജിറ്റൽ ഇന്ത്യ ദേശീയ പുരസ്‌കാരം രാഷ്ട്രപതിയിൽനിന്ന് ഏറ്റുവാങ്ങി

0

 

കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ വെബ് സൈറ്റിന് ലഭിച്ച കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ ‘ഗോൾഡ്’ ദേശീയ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയും ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ ബീനാ സിറിൾ പൊടിപാറയും ഏറ്റുവാങ്ങി. ന്യൂഡൽഹി വിഗ്യാൻ ഭവനിലെ പ്ലീനറി ഹാളിൽ ജനുവരി ഏഴിന് രാവിലെ 11ന് നടക്കുന്ന ചടങ്ങിലാണ് രാഷ്ട്രപതി പുരസ്‌കാരം സമ്മാനിച്ചത്. 

Powered By:

കേന്ദ്ര ഇലക്‌ട്രോണിക്‌സ്-ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ്, മന്ത്രാലയം സെക്രട്ടറി അൽകേഷ് കുമാർ ശർമ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വെബ്സൈറ്റുകൾക്കായി കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കുന്ന മികച്ച വെബ്സൈറ്റ്, മൊബൈൽ സംരംഭക വിഭാഗത്തിലാണ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം നൽകുന്ന പുരസ്‌കാരത്തിനാണ് ജില്ലയുടെ വെബ്‌സൈറ്റ് (kottayam.gov.in ) അർഹമായത്. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ് വെബ്‌സൈറ്റ് രൂപകൽപന ചെയ്തത്.

സാധാരണക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലും ഭിന്നശേഷി സൗഹൃദവുമായാണ് വെബ്സൈറ്റിന്റെ രൂപകൽപന. കാഴ്ചപരിമിതിയുള്ളവർക്കായി വലിയ അക്ഷരത്തിൽ കാണുന്നതിനും വെബ്സൈറ്റിലെ വിവരങ്ങൾ കേൾക്കുന്നതിനുമുള്ള സൗകര്യവുമുണ്ട്. മൊബൈൽ, ടാബ് ലെറ്റുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങി എല്ലാ ഉപകരണങ്ങളിലും മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ വെബ് സൈറ്റ് ലഭിക്കും.

പ്രധാന വകുപ്പുകൾ സംബന്ധിച്ച വിവരങ്ങൾ, പദ്ധതികൾ, സേവനങ്ങൾ എന്നിവയ്ക്കൊപ്പം പൊതുജനങ്ങൾക്ക് വെള്ളം, വൈദ്യുതി, മറ്റ് ബില്ലുകൾ അടയ്ക്കുന്നതിനുള്ള ലിങ്കുകൾ, വോട്ടർ രജിസ്ട്രേഷൻ, വിവാഹം, ജനനം, മരണം രജിസ്ട്രേഷൻ, ഓൺലൈനായി ഭൂനികുതി അടയ്ക്കൽ തുടങ്ങി നാൽപതോളം സർക്കാർ സംബന്ധമായ മൊബൈൽ ആപ്ലിക്കേഷനുകളുടെ ലിങ്ക്, വീഡിയോ ഫോട്ടോ ഗാലറി എന്നിവയും വെബ്സൈറ്റിലുണ്ട്.



Group56
 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !