പാലാ പൊൻകുന്നംറോഡിൽ രണ്ടാം മൈലിൽ ലോറിവെയ്റ്റിംഗ് ഷെഡിൽ ഇടിച്ചു കയറി.പാലാ പൊൻകുനം റോഡിൽ രണ്ടാം മൈലിലാണ് ലോറി അപകടത്തിൽപ്പെട്ടത്. റോഡരികിലുള്ള വെയ്റ്റിംങ്ങ് ഷെഡിലേക്ക് ലോറി നിയന്ത്രണം തെറ്റി ഇടിച്ച് കയറുകയായിരുന്നു. ലോറി ഡ്രൈവർ തൊടുപുഴ സ്വദേശി മനോജ് മാത്യു ലോറിക്കുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു, രാവിലെ ഏഴോടെയായിരുന്നു അപകടം.
ഒന്നര മണിക്കൂറിനു ശേഷം പോലീസും ഫയർ ഫോഴ്സും ചേർന്ന് മനോജിനെ രക്ഷപ്പെടുത്തി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എറണാകുളത്തു നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് വസ്ത്രങ്ങളുമായി പോകുകയായിരുന്നു ലോറി . മനോജിന് കാര്യമായ പരിക്കുകളില്ല. റോഡരികിലുള്ള വെയ്റ്റിംങ്ങ് ഷെഡിലേക്കാണ് ലോറി നിയന്ത്രണം വിട്ടു ഇടിച്ചു കയറിയത്.
cred:വാർത്താ നേരം
| Group56 |


