ശബരിമലയില്‍ ഏലയ്ക്ക ഇല്ലാത്ത അരവണ വിതരണം ആരംഭിച്ചു. പുലര്‍ച്ചെ മൂന്നരമുതലാണ് ഭക്തര്‍ക്ക് അരവണ വിതരണം ആരംഭിച്ചത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരുന്നു അരവണ നിര്‍മാണം നടത്തിയത്.ഉച്ചയോടെ വിതരണം പൂര്‍ണതോതിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തേ അരവണയ്ക്കുപയോഗിക്കുന്ന ഏലയ്ക്കായില്‍ കീടനാശിനി ഉയര്‍ന്ന അളവിലാണെന്ന് കണ്ടെത്തിയിരുന്നു.
| Group56 |


