കോട്ടയം: എംസി റോഡിൽ കോട്ടയം മറിയപ്പള്ളിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. വില്ലേജ് ഓഫീസിനും മറിയപ്പള്ളി ക്കും ഇടയിലാണ് അപകടം ഉണ്ടായത്. മാന്നാനം കെ ഈ കോളേജ് ഡിഗ്രി വിദ്യാർത്ഥി ചെങ്ങളം സ്വദേശി വാഴക്കൂട്ടത്തിൽ അനീഷ് ചന്ദ്രന്റെ മകൻ അരവിന്ദ് ആണ് മരണപ്പെട്ടത്.ഇന്നലെ വൈകിട്ട് 6 മണിക്ക് ആയിരുന്നു അപകടം. വിദ്യാർത്ഥി സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു.അപകടത്തെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി.
| Group56 |


