‘പോടാ’, ‘പോടീ’ എന്നിവിളികള്‍ വിദ്യാലയങ്ങളില്‍ നിന്ന് വിലക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. വിദ്യാര്‍ഥികളെ അധ്യാപകര്‍ ബഹുമാനപൂര്‍വം സംബോദന ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം.മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രയോഗങ്ങള്‍ വിലക്കാനൊരുങ്ങുന്നത്.ഇത്തരം പ്രയോഗങ്ങള്‍ സ്കൂളുകളില്‍ വിലക്കി തിരുവനന്തപുരം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ (ഡി.ഡി.ഇ.) നിര്‍ദേശം നല്‍കിക്കഴിഞ്ഞു. മറ്റുജില്ലകളിലും ഉടന്‍ നിര്‍ദേശമിറങ്ങും.
അധ്യാപകര്‍ വിദ്യാര്‍ഥികളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കരുത്, വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകേണ്ട തരത്തിലുള്ള വാക്കുകളും പെരുമാറ്റവും മാത്രമുണ്ടാകാന്‍ പ്രത്യേകം ശ്രദ്ധിക്കാനാവശ്യമായ നിര്‍ദേശം എല്ലാ അധ്യാപകര്‍ക്കും നല്‍കണം എന്നിങ്ങനെ തിരുവനന്തപുരത്ത് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.
| Group63 |

