ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്ത മനുഷ്യരുണ്ടാകില്ല. ഇന്ന് ഫെബ്രുവരി 14, വാലന്റൈന്‍സ് ഡേ. പ്രണയിക്കുന്നവര്‍ക്കായി ഒരു ദിവസം. പ്രണയത്തിന്റെ പ്രതീകമായി പ്രിയപ്പെട്ടവര്‍ക്ക് ആശംസകളും സമ്മാനങ്ങളും നല്‍കുന്ന മനോഹര ദിവസം. സ്‌നേഹിക്കുക, സ്‌നേഹിക്കപ്പെടുക എന്നതിനേക്കാള്‍ മനോഹരമായ മറ്റൊരു വികാരമില്ല. പ്രണയം ഒരു കടലാണ് ,ഒരുപാട് ഭാവങ്ങളുള്ള പ്രണയം അനുഭവവേദ്യമാക്കാൻ പുതുതലമുറയ്ക്ക് സാധിക്കില്ല! കാരണം കൈയ്യിലൊരു സ്മാർട്ട്ഫോണും, സൗഹൃദം ഇല്ലാത്ത വേലിക്കെട്ടുകളും ആണ് അവരുടെ ലോകം.
അവർ സൗഹൃദം കൂടുന്നത് ഗെയിമുകളിലെ കഥാപാത്രങ്ങളോട് ആണ്.ഒരുകാലത്ത് ക്യാമ്പസുകളിൽ നിറഞ്ഞുനിന്നിരുന്ന പ്രണയ കൂട്ടങ്ങൾ ഇന്ന് കാണുവാനില്ല.പകരം സ്മാർട്ട് ഫോണുകളിലെ മെസ്സേജുകൾ ആണ് പ്രണയത്തിൻറെ ശബ്ദതരംഗം.വാലന്റൈന്‍സ് ഡേ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കാന്‍ സാധിച്ചാല്‍ അതിലും വലിയ സന്തോഷമില്ല. വൃദ്ധനെ പതിനാറുകാരനാക്കുന്ന സ്വര്‍ഗീയ അനുഭൂതിയാണ് പ്രണയം. പരസ്പരം ഇഷ്ടം തോന്നുകയും പ്രണയത്തിലാകുകയും ചെയ്യുന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ഇന്ന് പരസ്പരം സ്നേഹവും കരുതലും പ്രകടിപ്പിക്കുന്നതിനായുള്ള പ്രത്യേക ദിവസമായിട്ടാണ് ലോകമെമ്പാടുമുള്ള ദമ്പതികളും പ്രണയിതാക്കളും വാലന്റൈൻസ് ദിനത്തെ കരുതുന്നത്.
പ്രണയിക്കുന്നവർ തമ്മിൽ ചോക്ലേറ്റുകളും പൂക്കളും സമ്മാനങ്ങളുമൊക്കെ പങ്കിട്ടാണ് ഈ ദിവസം ആഘോഷമാക്കുന്നത്. പ്രണയം അതിന്റെ എല്ലാ പ്രത്യേകതകളോടും കൂടി ആഘോഷിക്കാനുള്ള ഒരു ദിവസം കൂടിയാണ് വാലന്റൈൻസ് ഡേ. പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും,എല്ലാ വായനക്കാര്‍ക്കും vazhoor24x7ന്റെ പ്രണയദിനാശംസകള്‍ നേരുന്നു.
| Group63 |

