വാഴൂർ: വാഴൂർ ഗവൺമെൻറ് ഹൈസ്കൂളിൽ മോക്ക് പാർലമെൻറ് ഒരുക്കങ്ങൾ പൂർത്തിയായി.ഗവൺമെൻറ് സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നാളെ ബുധനാഴ്ച രാവിലെ 10.30 ന് മോക്ക് പാർലമെൻറ് സംഘടിപ്പിക്കുന്നു.കുട്ടികൾക്ക് പാർലമെൻറ് നടപടികളെപ്പറ്റി അവബോധം നൽകുന്നതിനുള്ള ഈ പരിപാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീകാന്ത് പി തങ്കച്ചൻ ഉദ്ഘാടനം ചെയ്യും.മോക്ക് പാർലമെൻറിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയായി അക്ഷര ലക്ഷ്മി , പ്രതിപക്ഷനേതാവായി ആതിര അനീഷ് ,സ്പീക്കർ ഗൗതം ദിലീപ് എന്നിവരും, ചീഫ് വിപ്പ് ശ്രീരാഗ്,മന്ത്രിമാരായി അക്ഷര, സിതാര, മാധവ്,ആദിത്ത്, അഭിരാം തുടങ്ങിയവരും,എംഎൽഎ മാരായി അഖില,ഗൗരി, അനഘ, അനുജ, ശ്രീഹരി, സിദ്ധാർത്ഥ, അഭിനവ്, അനീന, ആനന്ദ്, ആരാധ്യ, മാർഷൽ, ആദർശ് തുടങ്ങിയവരും,നിയമസഭാ ഉദ്യോഗസ്ഥയായി അഞ്ജലിയും വാർത്ത വായിക്കുന്നതിനായി പാർവതിയും പങ്കെടുക്കും.
| Group63 |

