വാഴൂർ, കൊടുങ്ങൂർ : മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന്റെ നോട്ടീസ് പ്രകാശനം ക്ഷേത്ര സന്നിധിയിൽ നടന്നു. നോട്ടിസ് പ്രകാശനം ക്ഷേത്രം മേൽശാന്തി മുഖ്യപ്പുറത്ത് ഇല്ലം ശ്രീവത്സൻ നമ്പൂതിരി മുൻ ഉപദേശക സമതി അംഗം സി ആർ രാജേഷിന് നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു. ഉപദേശക സമതി പ്രസിഡന്റ് ബി രഘുരാജ്, സെക്രട്ടറി വി സി റനീഷ് കുമാർ, ഉപദേശക സമതി അംഗങ്ങൾ, ദേവസ്വം ഉദ്യോഗസ്ഥർ തുടങ്ങി നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു. മാർച്ചു 26 വൈകിട്ട് കൊടിയേറ്റോടെ ആണ് ഉത്സവത്തിന് തുടക്കം കുറിയ്ക്കുക, ഏപ്രിൽ നാലിനു ആറാട്ടോടെ പൂരത്തിന് കോടിയിറങ്ങും,ആറാട്ട് ദിവസം കേരളത്തിലെ പേരുകേട്ട 9 പിടിയാനകൾ അണിനിരക്കും.
| Group63 |

