1018 പോയിന്റോടെ തൃശൂർ രണ്ടാം സ്ഥാനവും 1016 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കൂളുകളുടെ വിഭാഗത്തിൽ ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കണ്ടറി സ്കൂളാണ് ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ കിരീടം തിരിച്ചുപിടിക്കാൻ സാധിച്ചത് കണ്ണൂരിന് ഇരട്ടി മധുരമായി.
കലോത്സവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.


