മധ്യതിരുവിതാംകൂറിലെ, കോട്ടയത്തെ കിഴക്കൻ മലയിലെ കുമളിയുമായി ബന്ധിപ്പിക്കാൻ ഇഗ്ലീഷ്‌കാർ നിർമ്മിച്ച പുരാതന കോട്ടയം-കുമളി റോഡ് ഇപ്പോൾ നാഷണൽ ഹൈവേ 220 (കൊല്ലം-കൊട്ടാരക്കര-കോട്ടയം- കുമളി- തേനി നാഷണൽ ഹൈവേ) യുടെ ഭാഗമായി. ലക്ഷ്മി ഭായി തമ്പുരാട്ടി നാടു വാഴുന്ന കാലം ചിന്ന മൺട്രൊ എന്ന ധ്വര തിരുനക്കര ക്ഷേത്രത്തിനു മുൻപിൽനിന്നു കിഴക്കോട്ടു ദൃഷ്ടി പായിച്ചപ്പോൾ ഉദിച്ച ആശയമാണ് പിന്നീട് കെ.കെ റോഡായി പരിണമിച്ചത്.
കൊല്ലവർഷം 1938(A.D 1863) ൽ` ആരംഭിച്ച റോഡ് മുണ്ടക്കയം വരെ എത്താൻ നാലു വർഷം എടുത്തു.അവിടെ നിന്നും കുമളിയിലെത്താൻ വീണ്ടും നാലു വർഷവും. നൂറു കണക്കിനു തൊഴിലാളികൾ പണിയെടുത്തു. പലരും മലമ്പനി എന്ന തുള്ളൽ പനി പിടിച്ചു മരിച്ചു.അവരെ സംസ്കരിച്ച സ്ഥലമാണ് പാമ്പാടിയിലെ കാളച്ചന്തയ്ക്കു സമീപമുള്ള തെള്ളിച്ചുവട്. മേൽനോട്ടം വഹിച്ച എഞ്ചിനീയർമാർ തുണികൊണ്ടുള്ള കൂടാരമടിച്ചു തമസ്സിച്ച സ്ഥലം പാമ്പാടിയിലെ കൂടാരക്കുന്ന്. ആനത്താര (ആനകളുടെ നടപ്പുവഴി) വികസിപ്പിച്ചാണ് പല സ്ഥലത്തും റോഡ് നിർമ്മിച്ചത്.
ആദ്യം കാളവണ്ടികളായിരുന്നു കെ.കെ.റോഡിൽ കൂടുതൽ. എസ്റ്റേറ്റുകളിലേക്കു കരാറുകാർ സാധനങ്ങൾ കാളവണ്ടികളിൽ കൊണ്ടൂ പോയിരുന്നു. തുടർന്ന് കിഴക്കൻ മേഖലയിലേക്കു ക്രിസ്ത്യൻ കുടിയേറ്റമുണ്ടായി. പാമ്പാടി, വാഴൂര്‍, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, വണ്ടിപ്പെരിയാർ എന്നീ പ്രദേശങ്ങൾ വികസിച്ചു. പൊൻകുന്നത്തെ മുൾക്കാടുകൾ വെട്ടാൻ ജോലിക്കാർ വിസമ്മതിച്ചപ്പോൾ അവർക്കുത്തേജനം നൽകി പണി മുന്നോട്ടു കൊണ്ടു പോകാൻ മണ്ട്രോ പൊൻനാണയങ്ങൾവാരിമുപ്പടർപ്പിലേക്കെറിഞ്ഞത്രേ.അതുകൊണ്ടാണ്‌പൊൻകുന്നത്തിന് പ്രസ്തുത പേരു കിട്ടിയതെന്നു പഴമക്കാർ പറയുന്നു.
കെ.കെ റോഡിൽ ആദ്യം ഓടിയിരുന്നത് എട്ടു സീറ്റുള്ള ബസ്സുകളായിരുന്നു.കരിഗ്യാസ് ഉപയോഗിച്ചിരുന്നതിനാൽ ഇവയെ കരിവണ്ടി എന്നു വിളിച്ചു. ടാറിഗ് വന്നൾത് 55 വർഷം മുൻപാണ് ബാലകുമാർ,ദേശബന്ധു ശങ്കുണ്ണിപ്പിള്ളയുടെസ്വരാജ്, സിൻഡിക്കേറ്റ് ബസ്സുകൾ കെ.കെ റോഡിൽ ഓടിയിരുന്നു. തേക്കടി സന്ദർസിക്കാൻ, ആദ്യം ചിത്തിര തിരുനാളൂം ,പിന്നീട് ജവഹർലാൽ നെഹ്രുവും കെ.കെ റോഡ് വഴി പോയപ്പോൾ, ആയിരങ്ങൾ വഴിക്കിരുവശവും മണിക്കൂറുകൾ കാത്തു നിന്നിരുന്നത് പഴമക്കാർ ഇപ്പോഴും ഓർമ്മിക്കുന്നു.
പ്രകൃതി അതിന്റെ സൗന്ദര്യംകൊണ്ട് വിരുന്നൂട്ടിയ, കോടമഞ്ഞും നിഗൂഢ വന്യതയും പുതച്ചുനിൽക്കുന്ന, ഏലത്തിന്റെയും തേയിലയുടെയും കാപ്പിയുടെയും ഗന്ധം പേറുന്ന ഒരു പാത. അതാണ് കോട്ടയം കുമളി റോഡ് അഥവാ കെ.കെ റോഡ്.
"മനുഷ്യനും മലകളും കണ്ടുമുട്ടുമ്പോൾ മഹത്തായത് സംഭവിക്കുന്നു " എന്ന് വില്യം ബ്ളേക് പാടിയത് എത്ര ശരിയാണ്. അതിന്റെ വലിയ ഉദാഹരണമാണ് കെ.കെ റോഡ്. പക്ഷേ ,ദൈവത്തിന്റെ ഈ സ്വന്തം പാതക്ക് പറയാൻ ഒരുപാട് കഥനകഥകളും കാണിച്ചുതരാൻ ഒരുപാട് വിസ്മയങ്ങളുമുണ്ട്.കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ ദിവസേനെ സഞ്ചരിക്കുന്ന പാതയാണിത്.വിദേശസഞ്ചാരികളുടെ സ്വപ്നഭൂമിയാണ് ഇവിടം. പക്ഷേ അവർക്ക് പോലുമറിയില്ല , അവരുടെ പൂർവികരാണ് ഇതിനു മുൻകൈ എടുത്തതെന്ന് .109 കിലോ മീറ്റർ ദൈർഘ്യമുള്ള ഈ പാത നിലവിൽ വന്നിട്ട് ഏകദേശം 150 വർഷമായി.
ഏലം, തേയില, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷിയും, തമിഴ്‌നാട്ടിലേക്കുള്ള പ്രവേശനവുമായിരുന്നു ഇവരുടെ ലക്ഷ്യം.കോട്ടയത്തുനിന്ന് ഒന്നാം ഘട്ടമായി മുണ്ടക്കയംവരെ റോഡ് പണിയാൻ ഏകദേശം നാലു വർഷമെടുത്തു.പിന്നീട് കുട്ടിക്കാനം, പീരുമേട്, വണ്ടിപ്പെരിയാർ വഴി കുമളിയിലേക്ക് റോഡ് നീട്ടാൻ വീണ്ടും നാലു വർഷംകൂടി വേണ്ടിവന്നു. കാടും പാറകളും വെട്ടിക്കീറി ഈ കൊടും മലനിരകളിൽ റോഡ് പണിയാൻ ഒരു ദിവസം 2000 പേർ വരെ ജോലി ചെയ്തുവെന്ന് ചരിത്രം...!
കിഴക്കോട്ടുള്ള ഭാഗം ചെങ്കുത്തായ വനമേഖലയായിരുന്നു. വൻമലകളും, ഭീമൻ പാറകളും, അഗാധമായ കൊക്കകളും നിറഞ്ഞ ദുർഘട ഭാഗം . ഇവിടെ പാത നിർമ്മാണം സാഹസമായിരുന്നു. മുണ്ടക്കയത്തു നിന്നും കുട്ടിക്കാനം ,പീരുമേട്, പാമ്പനാർ , വണ്ടിപ്പെരിയാർ വഴി കുമളി വരെ മല കീറിയുള്ള പണി, ഏറെ ദുരിതവും അപകടകരവുമായിരുന്നു. ആനത്താരകളിലൂടെയായിരുന്നു റോഡിന്റെ റൂട്ട്.നിർമ്മാണ കാലത്ത് ഒട്ടേറെ തൊഴിലാളികളുടെ ജീവൻ പൊലിഞ്ഞു.അപകടങ്ങളും, രോഗങ്ങളുമാണ് ജീവഹാനി വരുത്തിയത്.
കെ.കെ. റോഡില്‍ ടാറിങ്ങിന് മുമ്പേ ബസ് സര്‍വ്വീസ് ആരംഭിച്ചു.75 വർഷത്തോളമായി കെ.കെ. റോഡിൽ ബസ് സർവ്വീസ് തുടങ്ങിയിട്ടെന്നാണ് കണക്ക്. സ്വരാജ്, കൈലാസ്, ബാലകുമാർ എന്നീ ബസുകളാണ് ആദ്യകാലങ്ങളിൽ ഓടി തുടങ്ങിയത്.ആദ്യം പീരുമേട് വരെയും, പിന്നീട് വണ്ടിപെരിയാർ ,വീണ്ടും മൂന്നാം ഘട്ടത്തിലാണ് ബസ് കുമിളി വരെയെത്തിയത്. ശ്രീചിത്തിര തിരുനാൾ മഹാരാജാവാണ് പാതയിലൂടെ യാത്ര ചെയത് റോഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
ഈ റോഡ് നമുക്കായി ഒരുക്കിവെച്ചിരിക്കുന്നത് കാഴ്ചയുടെ വസന്തങ്ങളാണ്.കോട്ടയത്തുനിന്ന് ഏകദേശം 62 കി.മീ. പിന്നിടുമ്പോൾ ആദ്യ വ്യൂ പോയന്‍റായ പാഞ്ചാലി മേട്ടിലെത്തൊം.ഹരിതാഭമായ പച്ചക്കുന്നുകളാണ് മേടിൽ നിന്ന് കണ്ണോടിച്ചാൽ ദൃശ്യമാകുക. നട്ടുച്ചക്കുപോലും ശക്തമായി വീശുന്ന തണുത്ത കാറ്റ്, നീലനിറത്തിൽ പരന്നുകിടക്കുന്ന താഴ് വാരങ്ങൾ ,സുഗന്ധ തൈലമൂറ്റാൻ ഉപയോഗിക്കുന്ന തെരുവ പുല്ലുകൾ..
തെളിമയാർന്ന ഈ പ്രകൃതിസൗന്ദര്യം എല്ലാവരെയും ആകർഷിക്കും. പാഞ്ചാലിമേടിൽ നിന്ന് വള്ളിയാംകാവ് എസ്റ്റേറ്റ് വഴി മുണ്ടക്കയം റോഡിൽ കയറി ഏഴ് കി.മീ. പിന്നിടുമ്പോഴേക്കും വളഞ്ഞങ്ങാനം വെള്ളച്ചാട്ടമായി.കുട്ടിക്കാനം മലനിരകളിൽ നിന്നാണ് ഉദ്ഭവം. ഇവിടെ നിന്ന് നാലു കി.മീ. കഴിയുമ്പോൾ കുട്ടിക്കാനം ടൗണായി.
അവിടെനിന്ന് വലതു ഭാഗത്തക്ക് തിരിഞ്ഞ് ഒരു കി.മീ. പിന്നിട്ടാൽ നട്ടുച്ചയ്ക്ക് പോലും സൂര്യവെളിച്ചം ഉള്ളിൽ കടക്കാത്ത പൈന്‍ കാടുകള്‍ ആയി. ഏഴ് കി.മീ. കെ.കെ റോഡിലൂടെ മുന്നോട്ട് പോയാൽ കല്ലാർ കവല.അവിടുന്ന് വലതു ഭാഗത്തേക്ക് തേയിലക്കാടുകൾ പച്ചപുതപ്പിച്ച കുന്നുകൾക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും പോകുന്ന നാട്ടുവഴിയിലൂടെയുള്ള യാത്ര അവസാനിക്കുന്നത് പരുന്തുംപാറയിലാണ്.ഇങ്ങനെ കണ്ണിനും കരളിനും കുളിർമ്മ പകരുന്ന ഒരുപാട് കാഴ്ചകൾ ഒരുക്കി തരുന്നു ഈ റോഡ് യാത്ര .
Group63 |