വാഴൂർ:കൊടുങ്ങൂർ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് (മാർച്ച് 26-ഏപ്രിൽ 4)ഇളപ്പുങ്കൽ കാവടി സമിതിയുടെ പൊതുയോഗവും നോട്ടീസ് പ്രകാശനവും നടന്നു. സിനിമ കലാ സംവിധായകൻ ബിജു കുമാർ എം.സി നോട്ടീസ് പ്രകാശനം നിർവഹിച്ചു. സമിതി പ്രസിഡൻ്റ് കെ ആർ പ്രസന്ന കുമാർ, ജനറൽ കൺവീനവർ വി കെ വാസുദേവൻ, കൺവീനർ കെ എസ് ഹരികുമാർ. എന്നിവർ സംസാരിച്ചു കാവടി ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി, പുരുഷൻ തേവർശ്ശേരി, ബിനു കെ എസ്, സുരേന്ദ്രൻ വകതടം,മുരളീധരൻ നായർ,ദിലീപ് വി ജി, സുധീഷ് വെള്ളാപ്പള്ളി, ബിജു കുറ്റിക്കൽ, എന്നിവരെ കൺവീനർമാരാക്കി വിവിധ സബ് കമ്മിറ്റികൾ തിരഞ്ഞെടുത്തു.
Group63 |