സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധന അടുത്തമാസം ഉണ്ടാകില്ല. കഴിഞ്ഞവർഷത്തെ താരിഫ് തന്നെ ജൂൺ 30വരെ തുടരും. ഈ മാസം 31ന് അവസാനിക്കുന്ന താരിഫ് നീട്ടിയാണ് സംസ്ഥാന വൈദ്യുത റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കിയിരിക്കുന്നത്. താരിഫ് നിശ്ച യിക്കാൻ കൂടുതൽ സമയം വേണമെന്ന് റെഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കി.
ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് ശരാശരി 25 പൈസവരെ വർധിപ്പിച്ച് കഴിഞ്ഞവർഷം ജൂൺ 25ന് റെഗുലേറ്ററി കമ്മീഷൻ പുതുക്കിയ താരിഫ് ഇറക്കിയിരുന്നു. ഈ ഏപ്രിലിൽ അടുത്ത താരിഫ് നിശ്ചയിക്കാനുള്ള അപേക്ഷ കെഎസ്ഇബി സമർപ്പിച്ചെങ്കിലും പുതിയ നിരക്ക് പ്രഖ്യാപിക്കുന്നതിന് പകരം കമ്മീഷൻ കഴിഞ്ഞ വർഷത്തെ താരിഫ് കാലാവധി നീട്ടുകയായിരുന്നു.
| Group63 |

