മുക്കൂട്ടുതറയിൽ മുന്നിൽ പോയ സ്കൂൾ ബസിന്റെ സ്റ്റെപ്പിനി ടയർ ഊരി തെറിച്ച് പിന്നിൽ വന്ന ബൈക്ക് യാത്രികൻ വീണപ്പോൾ പിന്നാലെ വന്ന കാർ ബൈക്ക് യാത്രികന്റെ കഴുത്തിന്റെ ഭാഗത്തുകൂടി കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണ മരണം സംഭവിച്ചു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് എരുമേലി എംഇ എസ് കോളേജിന് സമീപം വച്ച് നടന്ന അപകടത്തിൽ, പാണപിലാവ് സ്വദേശി കരുമാലിപ്പുഴ കെ എം അനിൽകുമാർ (55) ആണ് മരണപ്പെട്ടത്.
| Group63 |


