ചൂടു കഠിനമായപ്പോൾ കാടിറങ്ങി പല മൃഗങ്ങളും.ജനവാസ മേഖലകളിൽ മൃഗങ്ങളുടെ ശല്യം വർധിക്കുന്നത് വാർത്തയാകുമ്പോൾ കോട്ടയം ജില്ലയിലെ കാട്ടുപോത്തിൻറെ ശല്യം നേരിടേണ്ടിവന്നത്. കാഞ്ഞിരപ്പള്ളിക്ക് സമീപം ഇടക്കുന്നം CSI പള്ളിയുടെ ഭാഗത്ത് കൊച്ചു വീട്ടിൽ ഷിബുവിന്റെ പുരയിടത്തിലെ ചുറ്റുമതിലില്ലാത്ത കിണറ്റിലാണ് കാട്ടു പോത്ത് അകപ്പെട്ടത്. ജനവാസമേഖലയില്‍ കാട്ടുപോത്ത് കിണറ്റില്‍ വീണു. കാഞ്ഞിരപ്പളളി ഇടക്കുന്നത്താണ് സംഭവം. ചൊവ്വാഴ്ച രാവിലെ മുതല്‍ കാട്ടുപോത്ത് ജനവാസമേഖലയില്‍ ഇറങ്ങിയത് ഭീതി പരത്തിയിരുന്നു. രാത്രിയോടെ പോത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീഴുകയായിരുന്നു.നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
| Group63 |

