ഇന്നലെ കാഞ്ഞിരപ്പളളി ഇടകുന്നത്ത് കിണറ്റിൽ വീണ കാട്ട് പോത്തിനെ കയറ്റി വിട്ടു.ജനവാസമേഖലയിലിറങ്ങി കിണറ്റിൽ വീണ ശേഷം രക്ഷപ്പെടുത്തിയ കാട്ട് പോത്ത് ഭീതി വിതച്ചാണ് ഓടിയത്.ഇടക്കുന്നം CSI പള്ളിയുടെ ഭാഗത്ത് കൊച്ചു വീട്ടിൽ ഷിബുവിന്റെ പുരയിടത്തിലെ ചുറ്റുമതിലില്ലാത്ത കിണറ്റിലാണ് കാട്ടു പോത്ത് അകപ്പെട്ടത്.
രാത്രിയോടെ പോത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീഴുകയായിരുന്നു.നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കിണർ സൈഡ് ഇടിച്ചു വഴിയുണ്ടാക്കി ആണ് രക്ഷപ്പെടുത്തിയത്.
Group63 |