പെട്രോൾ പമ്പിൽ മോഷണം. മൂന്നര ലക്ഷത്തിനു മുകളിൽ രൂപയും, സിസിടിവി യൂണിറ്റും കവർന്നു.കൊടുങ്ങൂർ റൂട്ടിൽ കയൂരിക്ക് അടുത്തായി പ്രവർത്തിക്കുന്ന തെക്കേത്ത് രാജഗോപാലിന്റെ ഉടമസ്ഥതയിലുള്ള പള്ളിക്കത്തോട് ഫ്യൂവൽസ് പമ്പിലാണു മോഷണം.. വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് മോഷണം നടന്നതായി സംശയിക്കുന്നത്. രാവിലെ 6മുതൽ വൈകിട്ട് 10 വരെയാണ് പമ്പിന്റെ പ്രവർത്തന സമയം .11 മണിക്ക് ശേഷം പമ്പിൽ ഉണ്ടായിരുന്ന ജീവനക്കാർ ഭക്ഷണം കഴിക്കാൻ പുറത്തു പോയി. ഇവർ 12 മണിയോടെ തിരിച്ച് എത്തുമ്പോഴാണു മോഷണ വിവരം അറിയുന്നത്.
ഉച്ചയ്ക്ക് മൂന്നര വരെ ലഭിക്കുന്ന പണം ബാങ്കിൽ നിക്ഷേപിക്കുകയും അതിനുശേഷം പത്തര വരെയുള്ള പണം പെട്രോൾ പമ്പിൽ തന്നെ സൂക്ഷിക്കുകയും ആണ് സാധാരണ ചെയ്യുന്നത്. ഭക്ഷണം കഴിച്ച് എത്തിയ ജീവനക്കാർ പമ്പിലെ ലൈറ്റ് അണഞ്ഞു കിടക്കുന്ന കണ്ടു പരിശോധിച്ചപ്പോഴാണ് താഴ് തകർത്ത് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ പള്ളിക്കത്തോട് പോലീസിൽ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു
| Group63 |


