പൊൻകുന്നം: ബസ്സ് സ്റ്റാൻഡിന് മുൻവശത്ത് കെ കെ റോഡിലാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല. പൊൻകുന്നം ബസ്സ് സ്റ്റാൻഡിൽ നിന്ന് ദേശിയ പാതയിലേക്ക് ഇറങ്ങിയ മിനിവാൻ ദേശീയ പാതയിലൂടെ പോകുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങൾക്കും കേട് പാടുകൾ സംഭവിച്ചിട്ടുണ്ട്. കാറിൽ ഡ്രൈവറും കൊച്ചുകുട്ടിയും ഒരു സ്ത്രീയും ഉണ്ടായിരുന്നു അപകടത്തെ തുടർന്ന് കുറച്ച് നേരം കെ കെ റോഡിൽ ഗതാഗത തടസ്സംമുണ്ടായി. ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും ചേർന്ന് വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി റോഡ് ഗതാഗത യോഗ്യമാക്കി. പൊൻകുന്നം പോലീസ് അപകട സ്ഥലത്തെത്തി തുടർന്ന് നടപടികൾ സ്വീകരിച്ചു.
കടപ്പാട് :വാർത്താനേരം
| Group63 |

