വാഴൂർ: കറുകച്ചാൽ ഉപജില്ല സ്കൂൾ കലോത്സവം 'മോഹനം-2k25' വിദ്യാധിരാജ വിലാസം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കും. നവംബർ 19, 20, 21 തീയതികളിൽ ആണ് മത്സരങ്ങൾ നടക്കുക. കറുകച്ചാൽ ഉപജില്ലയിലെ 70ൽ പരം സ്കൂളുകളിൽ നിന്നായി വിവിധ ഇനങ്ങളിലായി 4000 ത്തോളം കുട്ടികൾ മേളയിൽ പങ്കെടുക്കും. കലോത്സവത്തോടനുബന്ധിച്ചുള്ള സംസ്കൃത ഉത്സവം, അറബിക് കലോത്സവം എന്നിവ ഗവ. എൽ പി സ്കൂൾ തേക്കാനത്തിൽ വച്ച് നടക്കുമെന്ന് വാർത്ത സമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു.
19ന് രാവിലെ 9 മണിക്ക് പ്രധാന വേദിയിൽ എൻഎസ്എസ് പൊൻകുന്നം താലൂക്ക് യൂണിയൻ പ്രസിഡൻറ് അഡ്വ. എം എസ് മോഹനൻ 'മോഹനം-2k25' ഉദ്ഘാടനം ചെയ്യും. ജനറൽ കൺവീനർ രാജി വി നായർ സ്വാഗതം പറയുo. സ്കൂൾ പിടിഎ പ്രസിഡണ്ട് എസ് ശ്രീകുമാർ അധ്യക്ഷതവഹിക്കും.
കറുകച്ചാൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ ബിന്ദു മുഖ്യപ്രഭാഷണം നടത്തും. 2023ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് പാമ്പാടി കെജി കോളേജ് മലയാള വിഭാഗം അധ്യാപകൻ അനൂപ് കെ ആർ മുഖ്യ അതിഥിയായി പങ്കെടുക്കും.
എസ് വി ആർ എൻ എസ്എസ് കോളജ് പ്രിൻസിപ്പൽ ഡോ. ബി ഗോപകുമാർ, കെ ബിനു, ജോസ് കെ ജേക്കബ്. എച്ച് എം ഫോറം, ജി സതീഷ് കുമാർ, കെ എസ് ബിനു, സജിതാമോൾ കെ എസ് ,സാനിയ മോഹൻ, കെ ജി ഹരികൃഷ്ണൻ, കുമാരി കൃഷ്ണഗാഥ എ വി തുടങ്ങിയവർ പങ്കെടുക്കും.
ഉപജില്ല ഓഫീസർ എൻ.ബിന്ദു,പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. ബേബികുട്ടി ബീന, ജനറൽ കൺവീനർ രാജി.വി.നായർ, ജോയിൻറ് കൺവീനർ കെ.ആർ.ഗോപകുമാർ, ഫിനാൻസ് കമ്മിറ്റി കൺവീനർ കെ.ജി.ഹരികൃഷ്ണൻ, പിടിഎ പ്രസിഡൻ്റ് എസ് .ശ്രീകുമാർ, പബ്ലിസിറ്റി കൺവീനർ പി.എൻ.ബാബുമോൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.



