വാഴൂർ: ഹൈവേ പോലീസിൻറെ വീരസാഹസിക കഥകൾ പലപ്പോഴും സമൂഹത്തിൽ ചർച്ച ചെയ്യാറുണ്ട് പ്രത്യേകിച്ച് സോഷ്യൽ മീഡിയകളിൽ.ഹൈവേ പോലീസിൻറെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ് എങ്കിലും ചില സന്ദർഭങ്ങളിൽ അവർ തന്നെ മറ്റൊരു മുഖവുമായി ഇറങ്ങാറുണ്ട് അതിൻറെ ദുരിതം യാത്രക്കാരും അനുഭവിക്കാറുണ്ട്. പ്രധാന വഴിയോരങ്ങളിൽ ഇവരുടെ സേവനങ്ങൾ നല്ലതുപോലെ ജനങ്ങൾക്ക് ലഭിക്കാറുണ്ട്.കെ കെ റോഡിൽ ഹൈവേ പോലീസിൻറെ ചെക്കിങ് സ്ഥിരം കാഴ്ചയാണ്.പമ്മി ഇരുന്ന് കൈനീട്ടുന്ന കാഴ്ച വളരെ കൗതുകകരമാണ്.സ്ഥിരമായി കാണുന്നത് കൊടുങ്ങൂർ ടെലഫോൺ എക്സ്ചേഞ്ച് സമീപത്ത് ആയിട്ടാണ് ഈ കൈനീട്ടൽ അധികവും.ഭാരവാഹനങ്ങൾ വരുമ്പോൾ കൈ നീട്ടുകയും , എവിടെ നിർത്തണം എന്ന് അറിയാതെ പരവേശ പെടുന്ന ഡ്രൈവർമാരും,പിന്നെ കൂട്ടഇടിയും പതിവുകാഴ്ചയാണ്.
ഫിനാൻസ് കാർ വണ്ടി തടയുന്നത് പോലെയാണ് പലപ്പോഴും ഈ കൈനീട്ടം എന്ന് ഡ്രൈവർമാർ പറയുന്നു.വളരെ ഇടുങ്ങിയ വഴിയിൽ പമ്മി കിടന്ന് കൈ നീട്ടരുത് എന്ന നിർദേശം ഉള്ളപ്പോൾ തന്നെ വാഹനങ്ങൾ പിടിച്ചിടുന്നത് അപകടങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.ഇന്ന് കൊടുങ്ങൂര് ഇത്തരത്തിൽ കൈനീട്ടിയതിൻറെ അടിസ്ഥാനത്തിൽ കൂട്ടയിടി നടന്നു.
കാര്യമറിഞ്ഞ് എത്തിയ വാഴൂർ ഗ്രാമപഞ്ചായത്ത് മെമ്പർ അജിത്ത് കുമാറിനോട് വളരെ മോശമായ രീതിയിലാണ് എസ് ഐ പെരുമാറിയതെന്ന് മെമ്പർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വളരെ മാന്യമായ രീതിയിൽ, ഈ ഭാഗത്ത് അപകട സാധ്യത കൂടുതലാണ് എന്ന് ബോധ്യപ്പെടുത്തിയിട്ടും അത് വകവയ്ക്കാതെ തട്ടിക്കയറാൻ വരുന്ന സ്ഥിതി പോലും എസ് ഐയുടെ ഭാഗത്തുനിന്ന് ഉണ്ടായി എന്ന് മെമ്പർ പറഞ്ഞു.അപകട സാധ്യത വർധിപ്പിക്കുന്ന തരത്തിൽ മറ്റു വാഹനങ്ങൾക്കും, വഴിയാത്രക്കാർക്കും ദുരിതങ്ങൾ സമ്മാനിക്കാതെ വാഹന പരിശോധന നടത്തണമെന്ന് പോലീസ് ഉദ്യോഗസ്ഥരോട് നാട്ടുകാരും മെമ്പറും ആവശ്യപ്പെട്ടു.


