തൃശ്ശൂർ പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ടിനായി തയ്യാറാക്കിവെച്ചിരുന്ന സ്ഫോടക വസ്തുക്കളാണ് കത്തിയത്. കിലോമീറ്ററുകൾ ദൂരെ വരെ മുഴക്കം കേൾക്കുന്ന തരത്തിലുള്ള വലിയ സ്ഫോടനമാണ് ഉണ്ടായത്. അതേ സ്ഥലത്ത് തന്നെ തുടരെ വീണ്ടും സ്ഫോടനം നടന്നിരുന്നു. അപകടസ്ഥലത്ത് സ്ഫോടന വസ്തുക്കൾ ഇനിയും അവശേഷിക്കുന്നതിനാൽ, അവ നിർവീര്യമാക്കിയ ശേഷം മാത്രമേ രക്ഷാപ്രവർത്തകർക്ക് പൂർണ്ണമായും അകത്തേക്ക് പ്രവേശിക്കാൻ കഴിയൂ. സ്ഫോടനം നടന്നത് എങ്ങനെയാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.




