കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാഴൂർ യൂണിറ്റിന്റെ. 2024.2026 വാർഷിക പൊതുയോഗവും യൂണിറ്റ് തെരഞ്ഞെടുപ്പും വ്യാപാര ഭവനിൽ വച്ച് നടന്നു.
യൂണിറ്റ് പ്രസിഡന്റ് അംബാചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ടും, കോട്ടയം ജില്ലാ പ്രസിഡണ്ടുമായ എം കെ തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി ബിനു അക്സാ. സ്വാഗതവും, 2024-2026 സംഘടനയുടെ പ്രവർത്തന വർഷത്തിലെ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ സജി മാറാമറ്റം, ജില്ലാ ജനറൽ സെക്രട്ടറി എ കെ എൻ പണിക്കർ, വാഴൂർ യൂണിറ്റ് വനിതാവിംഗ്. പ്രസിഡണ്ട് ബബിത ദിലീപ്, വനിതാവിംഗ് സെക്രട്ടറി. ആശാ സനിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
യൂണിറ്റ് വൈസ് പ്രസിഡണ്ട് ഇ.എസ് ഹരികുമാർ അംബിക ബേക്കറി, കഴിഞ്ഞ നാളുകളിൽ വിട്ടുപിരിഞ്ഞു പോയ സഹപ്രവർത്തകരെ അനുസ്മരിച്ചു . യൂണിറ്റ് ട്രഷറർ. എസ് സജീവ്. ബീറ്റ റബ്ബേഴ്‌സ്, 2024-2026. സാമ്പത്തിക വർഷത്തിലെ കണക്ക് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി വി.വി സോമരാജ് നന്ദി പറഞ്ഞു.
തുടർന്ന് 2026.2028 പ്രവർത്തന വർഷത്തിലെ തിരഞ്ഞെടുപ്പിൽ മുഖ്യ വരണാധികാരിയായി ജില്ലാസെക്രട്ടറിയും താലൂക്ക് ഇൻചാർജുമായ ടോമിച്ചൻ അയിരുകുളങ്ങരയുടെ സാന്നിധ്യത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ അംബാ ചന്ദ്രൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി ബിനു അക്സായും. ട്രഷററായി എസ്.സജീവ് ബീറ്റാറബേഴ്സും, സെക്രട്ടറിമാരായി വി. വി. സോമരാജ് പതിനേഴാം മൈൽ, ദീപു.എസ്. കുമാർ. ഡോ. വീല്സ്, 19 കമ്മിറ്റി മെമ്പർമാരും ഉൾപ്പെടെ 24 അംഗ ഭരണസമിതിയേയും തിരഞ്ഞെടുത്തു.



