പുളിക്കൽ കവല : വാഴൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് എഡിഎസ് ന്റെ നേതൃത്വത്തിൽ വനിതാദിനാഘോഷവും സൗജന്യ നേത്ര ചികിത്സാ ക്യാമ്പും നടന്നു. വാഴൂർ ബ്ലോക്ക്‌പഞ്ചായത്ത് വൈസ് പ്രസിഡൻറ് രഞ്ജിനി ബേബി ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വാഴൂർ സെന്റ് പോൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് രജനി ജോയ് മുഖ്യ സന്ദേശം നൽകി. വാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പി റെജി മുഖ്യ അതിഥി ആയിരുന്നു.
വാർഡ് മെമ്പർ സുബിൻ നെടുംപുറം സ്വാഗതം നേർന്നു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പിഎംജോൺ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജി ജോസഫ് നടുവത്താനി , എ ഡി എസ് പ്രസിഡന്റ് രാജമ്മ ദേവകുമാർ, സെക്രട്ടറി ജലജ പിജെ,എ ഡി എസ് അംഗങ്ങളായ സന്ധ്യ ബിനു, ബിനി സുനിൽ, ഷിനു സുനിൽ, രജനി രാജൻ എന്നിവർ സംസാരിച്ചു. ഐറസ് അക്കാദമി & ഐ കെയറിന്റെയും നേതൃത്വത്തിൽ നടന്ന സൗജന്യ നേത്ര ചികിത്സ ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്തു.

