വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനകള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് ക്യാമറകള്‍ വഴി നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള നടപടികളിലേക്ക് എംവിഡി കടന്നത്.ഒരു ക്യാമറയില്‍ നിയമലംഘനം കണ്ടെത്തിയാല്‍ പരമാവധി ആറു മണിക്കൂറിനുള്ളില്‍ വാഹന്‍ സൈറ്റിലെ വിവരങ്ങള്‍ വിശകലനം ചെയ്ത് കുറ്റകാര്‍ക്ക് മൊബൈല്‍ ഫോണില്‍ പിഴ സംബന്ധിച്ച സന്ദേശമെത്തും. പിന്നാലെ ദിവസങ്ങള്‍ക്കകം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിലാസത്തിലേക്ക് പിഴയുടെ വിശദാംശങ്ങള്‍ ചിത്രങ്ങള്‍ സഹിതം നോട്ടീസായി എത്തും.
പിഴത്തുക ഈടാക്കുക ഇങ്ങനെ:
അനധികൃത പാര്‍ക്കിംഗ്: 250
ഹെല്‍മറ്റില്ലാതെയുള്ള യാത്ര: 500 രൂപ
പിന്‍സീറ്റില്‍ ഹെല്‍മറ്റില്ലാതെയുള്ള യാത്ര: 500
സീറ്റ്‌ബെല്‍റ്റില്ലാതെയുള്ള യാത്ര: 500
ഇരുചക്രവാഹനത്തില്‍ രണ്ടില്‍ കൂടുതലുള്ളവരുടെ യാത്ര: 1000
അമിതവേഗത: 1500
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ സംസാരം: 2000
| Group63 |
.jpeg)

