ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. തിരുവനന്തപുരം കോര്‍പ്പറേഷന്റെ വികസനരേഖ പ്രഖ്യാപിക്കും. ജനുവരി അവസാനത്തോടെയാകും പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി വിവി രാജേഷിനെ പ്രഖ്യാപിച്ചു. ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന അടിയന്തരയോഗത്തിനു ശേഷമാണ് തീരുമാനമുണ്ടായത്. ആശാനാഥ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയായി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് ആണ് പ്രഖ്യാപനം നടത്തിയത്.