28ന് 11.30ന് കളമെഴുത്തുംപാട്ട്, വൈകിട്ട് അരങ്ങിൽ ഡോ.കാനം ശങ്കരപ്പിള്ള, ഡോ.ടി.എം.ഗോപിനാഥപിള്ള, ഗീതാദേവിയമ്മ എന്നിവർ ദീപം തെളിക്കും തുടർന്ന് വീരനാട്യം, നൃത്താർച്ചന, സംഗീതസന്ധ്യ.
29ന് വൈകിട്ട് അരങ്ങിൽ ഡോ.അശോക് കുമാർ കല്ലാരയിൽ ദീപം തെളിക്കും. തുടർന്ന് വീരനാട്യം, ഫ്യൂഷൻ ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, കരോക്കെ ഗാനമേള.
30ന് 9.30ന് സത്യസായി ഭജൻസിന്റെ ഭജന, 11.30ന് ഉത്സവബലിദർശനം, ഉത്സവബലി സദ്യ. വൈകിട്ട് അരങ്ങിൽ പി.രവീന്ദ്രൻ പുന്നാംപറമ്പിൽ, എസ്.എസ്.രവീന്ദ്രൻപി ള്ള എന്നിവർ ദീപം തെളിക്കും. തുടർന്ന് തിരുവാതിര, 7.15ന് കോഴിക്കോട് ശ്രീനിവാസന്റെ നേത്യത്വത്തിൽ തെയ്യം.
31ന് : വൈകിട്ട് ആറിന് വടക്കുംഭാഗം വേലകളി സംഘത്തിന്റെ തിരുമുൻപിൽ വേല, 6.30ന് അരങ്ങിൽ ഗവ.ചീഫ് വിപ്പ് എൻ.ജയരാജ് ദീപം തെളിക്കും.ജയറാം ശിവറാമിനെ ആദരി ക്കും. തുടർന്ന് ഭക്തിഗാനസുധ, പൂഞ്ഞാർ ഭരതകലയുടെ നൃത്ത നാടകം മീരാനന്ദനം, രാത്രി 10ന് പള്ളിവേട്ട,
ജനുവരി ഒന്നിന് വൈകിട്ട് അഞ്ചിന് ആറാട്ട് എഴുന്നള്ളത്ത്, 6.30ന് ആറാട്ട്. അരങ്ങിൽ സൂരജ് ലാലിന്റെ സംഗീത സദസ്സ്. തുടർന്ന് രഥോത്സവവും ആറാട്ട് എഴുന്നള്ളിപ്പും നടക്കുമെന്ന് ദേവസ്വം ഭാരവാഹികളായ എൻ.പി.ശ്രീകുമാർ, പി.ജി.രാജു, ഷൈൻ എസ്.പിള്ള എന്നിവർ അറിയിച്ചു.


