സംസ്ഥാനത്തെ കോർപറേഷനുകളിലും നഗരസഭകളിലും പുതിയ ഭരണ നേതൃത്വം ചുമതലയേറ്റു.തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎയുടെ വിവി രാജേഷ് മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്‍റെയും അടക്കം 51 വോട്ടുകള്‍ നേടിയാണ് വിവി രാജേഷ് വിജയിച്ചത്.
കൊല്ലം കോര്‍പ്പറേഷൻ മേയറായി എംകെ ഹഫീസിനെ തിരഞ്ഞെടുത്തു. കൊല്ലം കോര്‍പറേഷന്‍ രൂപീകരണത്തിന് ശേഷം ആദ്യത്തെ യുഡിഎഫ് മേയറാണ് എംകെ ഹഫീസ് എന്ന പ്രത്യേകതയുമുണ്ട്.
വിവാദങ്ങൾക്കും സസ്പെൻസുകൾക്കുമൊടുവിൽ കൊച്ചി മേയറായി വികെ മിനിമോള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 74 ല്‍ സ്വതന്ത്രന്‍ ബാസ്റ്റിന്‍ ബാബുവിന്റെ വോട്ടടക്കം 48 വോട്ടുകൾ മിനിമോൾക്ക് ലഭിച്ചു.
തൃശൂർ മേയറായി ഡോ. നിജി ജസ്റ്റിൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു . 35വോട്ടുകൾക്കാണ് നിജി ജസ്റ്റിൻ വിജയിച്ചത്.
സിപിഎം കോഴിക്കോട് നോര്‍ത്ത് ഏരിയ കമ്മിറ്റി അംഗമായ ഒ സദാശിവനാണ് കോഴിക്കോട് മേയർ.രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടന്നത്. സദാശിവന് 33 വോട്ടുകളാണ് ലഭിച്ചത്.
കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി കോണ്‍ഗ്രസിലെ അഡ്വ. ടി ഇന്ദിര സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ സത്യാവാചകം ചൊല്ലി കൊടുത്തു.


