ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് ട്രെയിനിൽ സഹയാത്രികരുടെ മേൽ പെട്രോൾ ഒഴിച്ചു.കുട്ടിയടക്കം ആറ് പേർക്ക് പൊള്ളലേറ്റു.അക്രമി ഓടി രക്ഷപെട്ടു.കോഴിക്കോട് കോരപ്പുഴ എലത്തൂരിൽ പാലത്തിൽ തീവണ്ടി എത്തിയപ്പോഴാണ് സംഭവംയാത്രക്കാരനുമായുള്ള തമ്മിലുള്ള തർക്കത്തിനിടെ അക്രമി കുപ്പിയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ സഹയാത്രികരുടെ മേൽ ഒഴിച്ച് തീ കൊളുത്തി എന്നാണ് വിവരം.ട്രെയിനിന്‍റെ ഡി1 കമ്പാർട്ട്മെന്‍റിലെ കുട്ടിയും, സ്ത്രീകളും അടക്കമുള്ള യാത്രക്കാർക്കാർക്കാണ് പൊള്ളലേറ്റത്.ഇവരെആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കമ്പാർട്ട്മെന്‍റിലെ മറ്റ് യാത്രക്കാർക്കും സാരമായി പൊള്ളലേറ്റതായി റിപ്പോർട്ടുണ്ട്.തീ കൊളുത്തിയ അക്രമി ചെയിൻ വലിച്ച് നിർത്തിയ ശേഷം ഓടി രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം.സംഭവത്തിന് പിന്നാലെ ട്രെയിൻ പാലത്തിൽ തന്നെ അടിയന്തരമായി നിർത്തി.തുടർന്ന് പോലീസും, ഫയർഫോഴ്സും എത്തി പൊള്ളലേറ്റവർ ആശുപത്രിയിലേക്ക് മാറ്റിയ ട്രെയിൻ യാത്ര പുനരാംരംഭിച്ചത്.
തീ ആളിപ്പടര്‍ന്നയുടനേ യാത്രക്കാര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഓടുന്ന ട്രെയിനില്‍നിന്ന് പുറത്തേക്കു ചാടിയ മൂന്നു പേരാണു മരിച്ചത്. 48 കാരിയായ റഹ്‌മത്തും ഇവരുടെ സഹോദരിയുടെ മകളായ രണ്ടു വയസുകാരി സഹറയുമാണ് മരിച്ചത്. മട്ടന്നൂർ സ്വദേശി നൗഫീഖ് ആണ് മരിച്ച മൂന്നാമൻ. എലത്തൂര്‍ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയില്‍നിന്നാണ് മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. യാത്രക്കാര്‍ അപായച്ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി. അക്രമി ഇതിനിടെ ഓടിരക്ഷപ്പെട്ടു.
ട്രെയിനില്‍ അക്രമി തീയിട്ട ഉടനേ വസ്ത്രങ്ങളില്‍ തീ പടര്‍ന്നു പൊള്ളലേറ്റ എട്ടു യാത്രക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീയില്‍നിന്നു രക്ഷപ്പെടാന്‍ ഇവര്‍ മറ്റു കംപാര്‍ട്ടുമെന്റുകളിലേക്ക് ഓടുകയായിരുന്നു. കതിരൂര്‍ സ്വദേശിയായ അനില്‍ കുമാര്‍, ഭാര്യ സജിഷ മകന്‍ അദ്വൈത്, തളിപ്പറമ്പ് സ്വദേശിയായ ജ്യോതിന്ദ്രനാഥ്, തൃശൂര്‍ സ്വദേശിയായ പ്രിന്‍സ്, പ്രകാശന്‍, അശ്വതി, തളിപ്പറമ്പ് സ്വദേശി റൂബി എന്നിവരാണ് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത്.
| Group63 |


