പൊൻകുന്നം സ്വദേശിനിയായ നഴ്സിംഗ് വിദ്യാർത്ഥിനി മൈസൂരിൽ വാഹനാപകടത്തിൽ മരിച്ചു.ചേപ്പുംപാറ നമ്പുരക്കൽ സാനിയ മാത്യു (അക്കു 21) ആണ് മരിച്ചത്.മൈസൂർ മാണ്ഡ്യ നാഗമംഗലത്ത് ആയിരുന്നു അപകടം.നാഗമംഗലം ബി.ജി.എസ് നഴ്സിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു . നാട്ടിലേക്ക് വരുന്നതിനുവേണ്ടി ബസ് കയറാൻ വരുന്ന വഴി മറ്റൊരു ബൈക്കുമായി ഇവർ സഞ്ചരിക്കുന്ന ബൈക്ക് അപകടത്തിൽപെടുകയായിരുന്നു.ഗുരുതരപരിക്കേറ്റ സാനിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
| Group63 |


