വിഷുവിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. വിഷുനാളിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആഘോഷം പൊടിപൊടിക്കാൻ വിവിധ തരം ഉത്പന്നങ്ങൾ വിപണിയിലിറക്കി ആളുകളെ കടകളിലേക്ക് ആകർഷിക്കാൻ വ്യാപാരികളും ഒരുങ്ങി കഴിഞ്ഞു. വിഷുക്കണി ഒരുക്കുന്നതിൽ പ്രധാനമായ കൃഷ്ണ വിഗ്രഹങ്ങളുമായി ദിവസങ്ങൾക്ക് മുൻപേ വഴിയോരങ്ങളിൽ ആളുകൾ വിൽപന ആരംഭിച്ചിട്ടുണ്ട്.
കണിയൊരുക്കുന്നതിനായുള്ള കൃഷ്ണവിഗ്രഹങ്ങൾ, കണിവെള്ളരിതുടങ്ങിയവയ്ക്കൊപ്പം ആപ്പിൾ, മുന്തിരി, കൈതച്ചക്ക ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിൽപനയും തകൃതിയായി നടക്കുന്നു. വസ്ത്രക്കടകളിൽ മുണ്ടും ഷർട്ടും കൂടാതെ ട്രെൻഡ് വസ്ത്രങ്ങൾക്കും വിൽപനയേറിയിട്ടുണ്ട്.
കൃഷ്ണന്റെ ചിത്രങ്ങൾ ആലേഖനം ചെയ്ത വസ്ത്രങ്ങൾക്കും ആവശ്യക്കാരേറെയാണ്.നഗരത്തിലും ഗ്രാമങ്ങളിലും പടക്ക വിപണി സജീവമായി. കമ്പിത്തിരി, മത്താപ്പ്, കുടച്ചക്രം, പമ്പരം എന്നിവ ഇത്തവണ കൂടുതൽ പുതുമയോടെയാണു എത്തിയിരിക്കുന്നത്.
കണി വയ്ക്കാൻ കൊന്നപ്പൂക്കൾ ഈ പ്രാവശ്യം പൊതുവേ കുറവാണ് എങ്കിലും വിപണി ഉണരുമെന്ന പ്രതീക്ഷയിൽ കൊന്നപ്പൂ വാങ്ങാൻ നഗരപ്രദേശങ്ങളിൽ കഴിഞ്ഞ കൊല്ലത്തെ പോലെ തിരക്കുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ . വിഷു പ്രമാണിച്ച് പച്ചക്കറിക്ക് തീപൊള്ളുന്ന വിലയാണ്.തോരനും ,അവിയലും ,സാമ്പാറും ഒക്കെ ഈ വിഷുക്കാലത്ത് പഴങ്കഥയായി മാറുമെന്നാണ് പലരും പറയുന്നത്. കാശുള്ളവന് വിഷു ,അല്ലാത്തവനെന്ത് വിഷു? എന്ന രീതിയിലേക്ക് പച്ചക്കറി വിപണി മാറിയിരിക്കുന്നു.
| Group63 |
.jpeg)

