കറുകച്ചാലിന് സമീപം നെത്തല്ലൂർ ജംഗ്ഷനിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞു 22 കാരനായ സ്‌കൂട്ടർ യാത്രികൻ മരിച്ചു. ബുധനാഴ്ച രാവിലെ 7.45 ഓടു കൂടിയായിരുന്നു അപകടം.ആളെ കയറ്റാൻ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെയും, കോളേജ് ബസ്സിന്റെയും ഇടയിലേക്ക് സ്‌കൂട്ടർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.ചേനപ്പാടി സ്വദേശി ടിറ്റു യോഹന്നാൻ ആണ് മരണപ്പെട്ടത്. പൊൻകുന്നം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്. പാമ്പാടി ആർ ഐ റ്റി എഞ്ചിനീയറിംഗ് കോളേജിലെ ബസ് കറുകച്ചാൽ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. ഇതിനിടെ അമിത വേഗതയിലെത്തിയ സ്‌കൂട്ടർ ഇരു വാഹനങ്ങളുടെയും ഇടയിലേക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.അപകടത്തിൽ യുവാവ് തത്ക്ഷണം മരിച്ചു. കറുകച്ചാൽ പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
| Group63 |

