പൊതു ഇടം,09/05/23
മത്സ്യ ബന്ധന ബോട്ടാണ് യാത്രാ ബോട്ടാക്കി മാറ്റാൻ ഉടമ അപേക്ഷ നൽകിയിരുന്നത്. ഇതിനായുള്ള നിബന്ധനകൾ പാലിച്ചില്ലെന്ന് മാരിടൈം ബോർഡ് സർവെയറുടെ പരിശോധനയിൽ കണ്ടെത്തി.
click here:Kerala Lottery Result WinWin W-717-8.5.2023,Winning Numbers List-കേരള ലോട്ടറി ഫലം
തീരത്തോട് ചേർന്ന് 15 പേർക്ക് മൽസ്യബന്ധനം നടത്താവുന്ന ഫൈബർ വള്ളം 20000 രൂപയ്ക്ക് വാങ്ങിയാണ് ഉല്ലാസബോട്ടാക്കി മാറ്റിയത്.26 പേരെ കയറ്റാവുന്ന രീതിയിലായിരുന്നു വള്ളം രൂപമാറ്റം വരുത്തി ബോട്ടാക്കിയതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. പാലപ്പെട്ടിയിലെ മൽസ്യത്തൊഴിലാളിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് രൂപമാറ്റം വരുത്തി ബോട്ടാക്കി മാറ്റിയത്.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻവേണ്ടി അനധികൃതമായി വീതി കൂട്ടിയതാകാമെന്നാണ് കരുതുന്നത്. അടിത്തട്ടിൽ ഇതിന് അനുസരിച്ച് മതിയായ വീതി ഇല്ലാത്തതാകാം ബോട്ട് മറിയാൻ കാരണമെന്നും അനുമാനിക്കുന്നുണ്ട്.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഷിപ് ടെക്നോളജി വിഭാഗം നൽകിയ സ്റ്റെബിലിറ്റി റിപ്പോർട്ടിൽ രണ്ട് ജീവനക്കാർ ഉൾപ്പടെ 26 പേർക്ക് സഞ്ചരിക്കാനാകുമെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ പോർട്ട് സർവേയറുടെ റിപ്പോർട്ടിൽ ജീവനക്കാർ ഉൾപ്പടെ 22 പേർക്കുള്ള അനുമതി മാത്രമാണുള്ളത്.
ഫൈബർ വള്ളം അനധികൃത രൂപമാറ്റം വരുത്തിയതിന് തുറമുഖ വകുപ്പ് 10000 രൂപ പിഴ ചുമത്തിയിരുന്നു. പിഴത്തുക അടച്ചതോടെ ഫിറ്റ്നസും രജിസ്ട്രേഷനും വേഗത്തിൽ ലഭിക്കുകയും ചെയ്തു.



