ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. മുഹമ്മദ് ഹനീഷിനെ വീണ്ടും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിയമിച്ചു.
click here : Kerala Lottery Today Result Live 20.5.2023, Karunya KR602 കേരള ലോട്ടറി ഫലം
ഇതിന് പുറമേ മൈനിംഗ് ആന്റ് ജിയോളജി, പ്ലാന്റേഷന്‍ ചുമതല കൂടി ഹനീഷിനായിരിക്കും.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുമ്പോള്‍ ആദ്യം റവന്യൂവകുപ്പിലേക്കാണ് ഹനീഷിനെ മാറ്റിയത്. തുടര്‍ന്ന് അതിവേഗം തന്നെ ആരോഗ്യവകുപ്പിലേക്ക് മാറ്റി ഉത്തരവിറക്കുകയായിരുന്നു. എഐ ക്യാമറ വിവാദത്തില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല കൂടി ഹനീഷിന് നല്‍കിയത്.
എം ജി രാജമാണിക്യത്തിന് തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സ്ഥാനത്തിനൊപ്പം നഗരവികസന വകുപ്പിന്റെ ചുമതല കൂടി നല്‍കി. കോട്ടയം ജില്ലാ കലക്ടറായി വി.വിഘ്നേശ്വരിയെ നിയമിച്ചു. മധുര സ്വദേശിനിയായ വിഘ്നേശ്വരി 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.
കോഴിക്കോട് സബ് കലക്ടർ, കോളജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ, മാനേജിങ് ഡയറക്ടർ കെടിഡിസി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. നിലവില്‍ ഡോ. പി കെ ജയശ്രീയാണ് കോട്ടയം കളക്ടറിന്റെ ചുമതല വഹിക്കുന്നത്.
സ്‌നേഹില്‍ കുമാറിന് കെഎസ്‌ഐഡിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചുമതലയും ശിഖ സുരേന്ദ്രന് കെറ്റിഡിസി മാനേജിങ് ഡയറക്ടര്‍ ചുമതലയും നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

.jpeg)

