കടുത്തുരുത്തി സ്വദേശിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി.
click here:Kerala Lottery Today Result Live 20.5.2023, Karunya KR602 കേരള ലോട്ടറി ഫലം
കടുത്തുരുത്തി, പൂഴിക്കോൽ ലക്ഷംവീട് കോളനി ഭാഗത്ത് കൊടുന്തലയിൽ വീട്ടിൽഅജി മകൻ അമൽ കെ.അജി (25) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാൾക്ക് കടുത്തുരുത്തി സ്റ്റേഷനില്‍ കൊലപാതകശ്രമം, അടിപിടി , സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്.
തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.


